കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് പേര്‍ മരിച്ചു. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാതായതായി അധികൃതര്‍ അറിയിച്ചു. റസുവ ജില്ലയില്‍ ചൈനയുമായുള്ള അതിര്‍ത്തി മേഖലയിലാണ് പ്രളയം. 41 നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കച്ചവടസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. പ്രളയത്തിന് പിന്നാലെ ബിഹാറിലും പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭോട്ടേകോശി നദിയിലൂടെ രാവിലെ ഒമ്പതോടെയാണ് മിന്നല്‍ പ്രളയമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി കലക്കുവെള്ളം കുതിച്ചെത്തിയതോടെ റസുവ ജില്ലയിലെയും സ്യാബ്രുബെസി പ്രദേശത്തെയും നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !