കരേക്കാട് ദാറുന്നജാത്ത് മദ്രസ്സയുടെ മുൻ ഭാരവാഹി വി.പി. കുഞ്ഞിപ്പ ഹാജിയെ നാട് ആദരിച്ചു

0

കരേക്കാട്
: അരനൂറ്റാണ്ടുകാലം കരേക്കാട് ദാറുന്നജാത്ത് മദ്രസ്സയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഉപദേശസമിതി അംഗം എന്നീ നിലകളിൽ നിസ്തുല സേവനം അനുഷ്ഠിച്ച് വിശ്രമജീവിതം നയിക്കുന്ന വി.പി. ഉണ്ണീൻകുട്ടി എന്ന കുഞ്ഞിപ്പ ഹാജിയെ നാട് സമുചിതമായി ആദരിച്ചു.

ദീർഘകാലം ദാറുന്നജാത്ത് മദ്രസ്സയുടെയും വടക്കുമ്പുറം പഴയ ജുമുഅത്ത് പള്ളിയുടെയും കമ്മിറ്റി ഭാരവാഹിയായും കാര്യദർശിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കരേക്കാട് പ്രദേശത്തിന്റെ നാനോന്മുഖമായ വിദ്യാഭ്യാസ, വികസന പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച വി.പി. കുഞ്ഞിപ്പ ഹാജി, തന്റെ പുരുഷുസ്സ് മുഴുവൻ നാടിനായി സമർപ്പിച്ച മാതൃകാപരമായ സാമൂഹിക-രാഷ്ട്രീയ വ്യക്തിത്വമാണ്.

നബിദിനത്തോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ദാറുന്നജാത്ത് ഹയർ സെക്കൻഡറി മദ്രസ്സ മാനേജ്‌മെന്റിന്റെ ഉപഹാരം മാനേജ്‌മെന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ശരീഫ് കോയ തങ്ങൾ ഹാജിക്ക് സമ്മാനിച്ചു.

മദ്രസ്സ പ്രസിഡന്റ്‌ കെ ടി മൊയ്‌തീൻ ഹാജി ആദ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹസ്സൻ കുട്ടി പുതുവള്ളി സ്വാഗതം പറഞ്ഞു. പരിപാടിയിൽ വി.ടി. സൈനുദ്ധീൻ കോയ തങ്ങൾ, റഹ്മത്താബാദ് മസ്ജിദ് മറിയം മഹല്ല് പ്രസിഡന്റ് പുതുവള്ളി ബാവഹാജി, അഡ്വ. മുഹമ്മദ് സകരിയ, സദർ മുഅല്ലിം അൻവർ ബാഖവി, അവറാൻ കുട്ടി ഉസ്താദ്, വി.പി. കുഞ്ഞാലികുട്ടി ഹാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ മദ്രസ്സയിലെ മുഅല്ലിങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ എന്നിവരും സന്നിഹിതരായിരുന്നു. നാടിന്റെ കാരണവരായ കുഞ്ഞിപ്പ ഹാജിക്കുള്ള ഈ അംഗീകാരം പ്രദേശവാസികൾക്ക് ഏറെ സന്തോഷം പകരുന്നതായി.


Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !