എം.എം മണിക്കെതിരായ  അധിക്ഷേപത്തിൽ പി.കെ ബഷീർ എം.എൽ.എയ്ക്ക് ലീഗിന്റെ താക്കീത്

0
എം.എം മണിക്കെതിരായ  അധിക്ഷേപത്തിൽ പി.കെ ബഷീർ എം.എൽ.എയ്ക്ക് ലീഗിന്റെ താക്കീത് | League warns PK Basheer MLA of insulting MM Mani

മലപ്പുറം
: മുൻ മന്ത്രി എം എം മണിക്കെതിരായ പികെ ബഷീർ എംഎൽഎ യുടെ പരാമർശത്തിനു എതിരെ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ഷിഹാബ് തങ്ങൾ. നിറത്തിന്റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു. വംശീയ അധിക്ഷേപം ലീഗിൻറെ ശൈലി അല്ല. നേതാക്കൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. വ്യക്തിപരമായ വിമർശനങ്ങളിൽ സൂക്ഷ്മത പാലിക്കണം. സഹിഷ്ണുത പുലർത്തണം. ആദരവ് പുലർത്തി മാത്രമേ സംസാരിക്കാവു. ഇതിനായി പ്രാസംഗികർക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ പ്രവർത്തക സംഗമത്തിലായിരുന്നു പികെ ബഷീർ എംഎം മണിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. ''കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി. പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാൽ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്റുമൊക്ക കറുപ്പല്ലേ.' എന്നായിരുന്നു ബഷീറിന്റെ അധിക്ഷേപം.

എന്നാൽ എംഎൽഎ പി കെ ബഷീറിന്റെ പരാമർശം വിവരക്കേടാണെന്നായിരുന്നു എം എം മണിയുടെ പ്രതികരണം. 'അയാൾ മുസ്ലീം ലീഗല്ലേ? ലീഗിന്റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായ് ഏറ്റുമുട്ടിയതാണ്.അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണ്. അയാൾ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ല. സമൂഹമാധ്യമങ്ങളിൽ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണ്. അത് അങ്ങനെ നടക്കട്ടെ,' മുതിർന്ന സിപിഐഎം നേതാവ് പ്രതികരിച്ചു.
Content Highlights: League warns PK Basheer MLA of insulting MM Mani

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !