വളാഞ്ചേരി : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ msf വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ എം എസ് എഫ് പ്രസിഡണ്ട് എ. പി ഫാരിസ് അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ മുഖ്യാതിഥിയായ ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ്
ജനറൽ.സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ മാസ്റ്റർ, യൂത്ത് ലീഗ് പ്രസിഡന്റ് സി എം റിയാസ്, കോട്ടക്കൽ നിയോജക മണ്ഡലം msf പ്രസിഡന്റ് അഡ്വാ.ഒ പി റഹൂഫ്, സെക്രട്ടറി സിദ്ധീഖ് പാലാറ,സഫ്‌വാൻ മാരാത്ത്, നഗരസഭാ കൗൺസിലർ റൂബി ഖാലിത്, തസ്‌ലീമ നദീർ, ബദരീയ ടീച്ചർ, ഹസീന വി, മുനിസിപ്പൽ msf ഭാരവാഹികളായ സുഹൈൽ സലാം,ഹാഷിം അലി, സഹീഫ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് ട്രൈനർ അമീൻ സാറിന്റെ നേതൃത്തത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും നടന്നു. ഷിബിലി പാലചോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജാസിം നന്ദിയും പറഞ്ഞു .
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !