വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ, ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ സംയുക്തമായി ഈ അധ്യയന വർഷം നടപ്പിലാക്കുന്ന വിദ്യാഭ്യാസ ശാക്തീകരണ പരിപാടി 'വിജയാരവം' പദ്ധതി സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്കൂൾ ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ സ്കൂളിലെയും പരിസര പ്രദേശങ്ങളിലെ കുട്ടികളെയും പങ്കെടുപ്പിച്ച് ഫുട്ബാൾ പരിശീലനം ആരംഭിക്കും. പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി മെറിറ്റ് സ്കോളർഷിപ്പ്, കരിയർ ഗൈഡൻസ് ക്ലാസ്, ചിത്രകല, സംഗീതം, പ്രവൃത്തി പരിചയം, അഭിനയം ഉൾപ്പെടുത്തി പരിശീലന കളരികൾ, എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, എൻ.ജി.സി, സ്കൗട്ട് ,എൻ.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നിർധന വിദ്യാർഥികൾക്ക് ഭവന നിർമാണം, പഠനോപകരണ വിതരണം, ക്യാമ്പുകൾ സംഘടിപ്പിക്കും.തയ്ക്വാൻഡോ കരാട്ടെ ,സൈക്കിൾ പരിശീലനം എന്നിവയും സംഘടിപ്പിക്കും.അക്കാദമിക് രംഗത്ത് മികവു നിലനിർത്താൻ പ്രത്യേക പരിശീലന പദ്ധതികൾ ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, പി.ടി.എ പ്രസിഡൻറുമാരായ നസീർ തിരൂർക്കാട്, അബ്ദുൽ സലാം കാവുമ്പുറം, പ്രധാനധ്യാപകരായ പി.കെ. പ്രേമ, സി.ആർ. ശ്രീജ, സ്റ്റാഫ് സെക്രട്ടറിമാരായ സുരേഷ് പൂവാട്ടു മീത്തൽ, സി. രജിത്ത് എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !