ദീപക് ലാല്‍, അരുണ്‍ പി രാജീവ് എന്നിവരാണ് പിടിയിലായത്. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അക്രമത്തില്‍ തിരുമല സ്വദേശി ഹരികുമാറിനും പരുക്കേറ്റിരുന്നു. അക്രമത്തിന് പിന്നില്‍ ഗുണ്ടാപകയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന ദീപക്കിന്റേയും അരുണിന്റേയും ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എങ്കിലും ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ മണിച്ചന്‍ മരിക്കുകയായിരുന്നു.
2011ലെ ഒരു ഇരട്ടകൊലപാതക കേസ് പ്രതിയാണ് മണിച്ചന്‍. നാലുപേരും ലോഡ്ജിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹരികുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
Content Highlights: കൊലക്കേസ് പ്രതിയെ കൊന്നത് ചുറ്റിക കൊണ്ട് അടിച്ച്, കൊലയ്ക്ക് കാരണം പാട്ടിനെ ചൊല്ലിയുള്ള തർക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !