ഷര്‍ഫു, സുഹാസ്, അര്‍ജുന്‍ ലാല്‍ എന്നിവര്‍ എഴുതി വിനീത് കുമാര്‍ സംവിധാനം ചെയ്‌ത ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സിനിമ ജൂണ്‍ പത്തിന് പ്രദര്‍ശനത്തിന് എത്തും .
ടൊവിനോ തോമസും ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് . സഞ്ചന നടരാജന്‍, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റര്‍.
നടന്‍ വിനീത് കുമാര്‍ ഒരുക്കുന്ന ചിത്രം അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. വിനീതിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ഫഹദ് നായകനായി എത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രമായിരുന്നു ആദ്യം ഒരുക്കിയത്,
Content Highlights: New poster of Tovino movie Dear Front is out
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !