ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' ജൂണ്‍ 24-ന് തീയേറ്ററുകളിലെത്തും.
വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് തിരക്കഥ എഴുതുന്നത്. 'C/O സൈറ ബാനു'വാണ് ആന്റണി സോണി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
പ്രിയന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ദിവസമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ആ ദിവസം പ്രിയന്‍ തന്റെ പതിവ് ശീലങ്ങള്‍ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് നമുക്ക് അറിയാനുള്ളത് - ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചിത്രത്തിന്റെ ഛായാഗ്രഹണം പി. എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ലിജിന്‍ ബാംബിനോ, എഡിറ്റര്‍ ജോയല്‍ കവി. ശബരീഷ് വര്‍മ, പ്രജീഷ് പ്രേം, വിനായക് ശശികുമാര്‍ എന്നിവരാണ് ചിത്രത്തിലെ പാട്ടുകളെഴുതിയിരിക്കുന്നത്.
ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, അശോകന്‍, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആര്‍ ജെ. , കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി. സലിം, കല രാജേഷ് പി. വേലായുധന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് ടോംസ് ജി. ഒറ്റപ്ലവന്‍, ഡിസൈന്‍സ് ഡു ഡിസൈന്‍സ്, സ്പോട്ട് എഡിറ്റര്‍ ആനന്ദു ചക്രവര്‍ത്തി, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്നിവേശ്, വിഎഫ്‌എക്സ് പ്രോമിസ്, കളറിസ്റ്റ് ലിജു പ്രഭാകരന്‍
സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സൗണ്ട് മിക്‌സ് വിഷ്ണു ഗോവിന്ദ്, ഡയറക്ഷന്‍ ടീം ദീപുലാല്‍ രാഘവ്, മോഹിത് നാഥ്, രഞ്ജിത്ത് റെവി, ഓസ്റ്റിന്‍ എബ്രഹാം, വിനായക് എസ്. കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനില്‍ ജി നമ്ബ്യാര്‍, പ്രോജക്‌ട് എക്സിക്യൂട്ടീവ് ജിതിന്‍ ജൂഡി കുര്യാക്കോസ് പുന്നക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ ദാസ്, ഫിനാന്‍സ് മാനേജര്‍ നിഖില്‍ ചാക്കോ, ജിതിന്‍ പാലക്കല്‍, ശരത്, മീഡിയ മാര്‍ക്കറ്റിംഗ് ഹെഡ് രാജീവന്‍ ഫ്രാന്‍സിസ്, പി.ആര്‍.ഒ. എ. എസ്. ദിനേശ്, ശബരി.
Content Highlights: 'Priyan is in the race' to hit theaters this week
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !