വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ ആദ്യ പ്ലസ് ടു ബാച്ചിൽ പഠിച്ചവർ (1998-2000 ) സംഗമിക്കുന്നു. പഠിച്ചിറങ്ങിയ അതെ വിദ്യാലയത്തിൽ വെച്ചാണ് സംഗമം. സംഗമത്തിന് ആദ്യ ബാച്ചിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ തന്നെ നാമകരണം നൽകിയിട്ടുള്ളത് '' തിരികെയാ തീരത്ത് " എന്നാണ്.
തിരികെയാ തീരത്ത് എത്തിച്ചേരുമ്പോൾ സഹപാഠികൾ 22 വർഷത്തിനു ശേഷം ഒത്തുകൂടി സ്നേഹം പങ്കുവെച്ച് ,സുന്ദര നിമിഷങ്ങൾ അയവിറക്കി ആ പഴയ 17 കാരനും കാരിയും ആയി മാറുന്നു.
ഗുരുനാഥൻമാർക്കുള്ള ആദരവും , അകാലത്തിൽ പൊലിഞ്ഞ സഹപാഠികളയും , അദ്ധ്യാപകരെയും സ്മരിച്ചും , കലാപരിപാടികളും , ഉച്ചഭക്ഷണവും ഒക്കെ ആയി മിഴിവാറന്ന പരിപാടികൾ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത് .
26.06.2022 ലെ സംഗമത്തിൽ ആദ്യ പ്ലസ്ടു ബാച്ചിൽ നിന്നും പഠിച്ചിറങ്ങിയവരും അവരുടെ കുടുംബാംഗങ്ങളും , അദ്ധ്യാപകരും ആണ് പങ്കെടുക്കുന്നത് .
പത്രസമ്മേളനത്തിൽ വിനോദ് ബാലകൃഷ്ണൻ, അൻസാർ പരവക്കൽ, Dr മിർഷാദ് പുത്തൻവീട്ടിൽ, ഷാനി ടീച്ചർ, ജിജി ടീച്ചർ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:
9895614970 Ansar Paravakkal
9846880929. Mirshad puthanveettil
6282441330 Jiji KT
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.