കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് പൂർത്തീകരണം - സർക്കാർ നിസ്സംഗത വെടിഞ്ഞ് ആവശ്യമായ ഫണ്ട് അനുവദിക്കണം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

0
കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് പൂർത്തീകരണം - സർക്കാർ നിസ്സംഗത വെടിഞ്ഞ് ആവശ്യമായ ഫണ്ട് അനുവദിക്കണം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കഞ്ഞിപ്പുര 
മൂടാൽ ബൈപ്പാസ് നിർമ്മാണത്തിൽ  സർക്കാർ നിസ്സംഗത വെടിഞ്ഞ് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും  പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു.

കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ്  നിർമ്മാണത്തിൽ സർക്കാരിന്റെ അനാസ്ഥ അവ സാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ സമരം ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.എൽ.എ.

കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് , കോട്ടക്കൽ - പുത്തൂർ ചെനക്കൽ ബൈപ്പാസ് എന്നിവയുടെ  പൂർത്തീകരണത്തിന് കൂടുതൽ ഫണ്ട്  അനുവദിച്ച് കിട്ടേണ്ടത് ആവശ്യമായതിനാൽ, വരുന്ന നിയമസഭാ കാലയളവിൽ ധനകാര്യo ,പൊതുമരാമത്ത് എന്നീ വകുപ്പുകളെ  പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.

പുതിയ എസ്റ്റിമേറ്റ് പ്രകാരം 28 കോടി രൂപ പദ്ധതിയുടെ പൂർത്തീകരണത്തിന് ആവശ്യമാണ്. 13.42 കോടിക്ക് ടെണ്ടർ ചെയ്ത് നടന്നു വരുന്ന പ്രവൃത്തിക്ക് 15 കോടിയോളം രൂപ ഇനിയും ആവശ്യമാണ്.
തിരുവനന്തപുരത്ത് നിന്നെത്തിയ പൊതുമരാമത്ത് ഡിസൈൻ വിംഗ് സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ ഡിസൈൻ പ്രകാരം കയറ്റിറക്കങ്ങൾ, വളവുകൾ എന്നിവ പരമാവധി കുറച്ച് തയ്യാറാക്കിയ എസ്റ്റിമേറ്റിൽ റോഡ് കട്ടിംഗ് , ഫില്ലിങ്, സംരക്ഷണഭിത്തി നിർമ്മാണം, കൾവർട്ടുകളുടെ നിർമ്മാണം എന്നിവയുടെ അളവുകൾ നേരത്തെയുള്ള എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതിൽ നിന്നും കൂടുതലായി വന്നിട്ടുള്ളതിനാലാണ് എസ്റ്റിമേറ്റ് നിരക്കിൽ വലിയ മാറ്റം വന്നത്.

2021 സപ്തംബർ 30 ന് ബൈപ്പാസ് സന്ദർശിച്ച വകുപ്പ് മന്ത്രിയോട്   റബ്ബറൈസ് ചെയ്ത് നവീകരണം, യൂട്ടിലിറ്റി ഷിഫ്റ്റിങ് , എന്നിവക്ക് കൂടുതൽ ഫണ്ട് വേണമെന്ന് ബോധ്യപ്പെടുത്തിയിരുന്നു.
നിലവിലെ എസ്റ്റിമേറ്റ് പ്രകാരം സാധാരണ ടാറിംഗ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ റോഡിന്റെ പ്രാധാന്യവും വാഹനങ്ങളുടെ സാന്ദ്രതയും കണക്കിലെടുത്ത് റോഡ് റബ്ബറൈസ് ചെയ്യുവാൻ 2021 നവംബർ 26 ന് മന്ത്രിയുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന  മീറ്റിംഗിൽ (DIC C മീറ്റിംഗിൽ) തീരുമാനമെടുക്കുക്കയും സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം മാറ്റങ്ങളോടെ റിവൈഴ്സ് ചെയ്ത എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തിയുടെ പൂർത്തീകരണത്തിന് അധിക ഫണ്ട് ആവശ്യമായി വന്നിരിക്കുകയാണ്.

യുട്ടിലിറ്റി ഷിഫ്റ്റിംഗിന് നിലവിലെ എസ്റ്റിമേറ്റിൽ 64.90 ലക്ഷം വകയിരുത്തിയിട്ടുള്ളൂ. ഇതിൽ  49 ലക്ഷം (4920200 ) കെ.എസ്.ഇ.ബി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി കെ.എസ്.ഇ.ബിയിലേക്ക് മെയ് 28 ന് അടവാക്കിയിട്ടുണ്ട്. കുറ്റിപ്പുറം, പുത്തനത്താണി, കാടാമ്പുഴ , വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസുകളിൽ നിന്ന് നൽകിയ എസ്റ്റിമേറ്റ് പ്രകാരമാണ് പൈസ അടവാക്കിയത്.വാട്ടർ അതോറിറ്റിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗിന് 1.90 രൂപയുടെ എസ്റ്റിമേറ്റ്  വാട്ടർ അതോറിറ്റി എടപ്പാൾ  ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ നൽകിയിട്ടുണ്ട്. ഇവ നൽകാൻ നിലവിലെ എസ്റ്റിമേറ്റ് പ്രകാരം മതിയായ തുക ഇല്ലാത്തതിനാൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്ത് കിട്ടുന്നത് അത്യാവശ്യമാന്നെന്നും അതിനായുള്ള നിരന്തരമായ ഇടപെടലുകൾ നടത്തിവരികയാണെന്നും എം.എൽ.എ പറഞ്ഞു.
Content Highlights: Completion of Kanjipura Mudal Bypass - Government should abandon indifference and release necessary funds: Prof. Abid Hussain Thangal MLA
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !