യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വിജയ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. മുന്‍കൂര്‍ ജാമ്യവ്യവസ്ഥകള്‍ പ്രകാരമാണ് വിടുന്നത്. അന്വേഷണവുമായി സഹകരിക്കണം എന്ന് മുന്‍കൂര്‍ ജാമ്യത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായത്.
ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി. അതേസമയം ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഒപ്പം തെളിവെടുപ്പും നടക്കും.
ആവശ്യമായി വന്നാല്‍ അന്വേഷണ സംഘത്തിന് നടനെ അറസ്റ്റ് ചെയ്യാവുന്നതാണ്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടണമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അറസ്റ്റ് രേഖപെടുത്തിയാല്‍ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം നല്‍കാനാണ് കോടതി നിര്‍ദ്ദേശം.
ഏപ്രില്‍ 22നാണ് യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് വിജയ് ബാബു ദുബായിലേക്ക് ഒളിവില്‍ പോകുകയായിരുന്നു. 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണു നടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് ഇവര്‍ പീഡനപ്പരാതി നല്‍കിയതെന്നാണ് വിജയ് ബാബു പറയുന്നത്.
Content Highlights: Rape case; Vijay Babu was arrested and released on bail
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !