![]() |
പ്രതീകാത്മക ചിത്രം |
സ്മാര്‍ട്ടാകാനൊരുങ്ങി കെ എസ് ഇ ബിയും. വൈദ്യുതി ബില്ല് പ്രിന്റായി അടിച്ചു നല്‍കുന്നത് കെഎസ്‌ഇബി അവസാനിപ്പിക്കുന്നു.
ഇനി മുതല്‍ വൈദ്യുതി ബില്ല് ഉപഭോക്താക്കളുടെ ഫോണില്‍ എസ് എം എസായി ലഭിക്കും. കെ എസ് ഇ ബിയുടെ എല്ലാ പദ്ധതികളും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടമായാണ് പുതിയ മാറ്റം. കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ എന്നിവര്‍ ഒഴികെ എല്ലാ ഉപയോക്താക്കള്‍ക്കും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ഇനി ബില്‍ അടയ്ക്കാന്‍ സാധിക്കൂ.
കൗണ്ടറില്‍ പണമടച്ച് ബില്ല് അടയ്ക്കുന്ന രീതിക്ക് ഒരു ശതമാനം ഹാന്‍ഡ്‌ലിംഗ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും കെഎസ്‌ഇബി ഇപ്പോള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് . അതേസമയം, പുതുക്കിയ വൈദ്യുതി നിരക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ബില്‍ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
Content Highlights: KSEB is ready to get smart and bills will now be available as SMS
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !