പകര്‍ച്ചപ്പനി കൂടുന്നു; ജൂണില്‍ ഇതുവരെ ചികില്‍സ തേടിയത് മൂന്നുലക്ഷം പേര്‍

0
പകര്‍ച്ചപ്പനി കൂടുന്നു; ജൂണില്‍ ഇതുവരെ ചികില്‍സ തേടിയത് മൂന്നുലക്ഷം പേര്‍ | Pandemic in the state; As many as three lakh people have sought treatment in June so far
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:
സംസ്ഥാനത്ത് വിവിധ തരത്തിലുള്ള പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുന്നു. ജൂണില്‍ ഇതുവരെ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്കായി ചികില്‍സ തേടിയത് മൂന്നു ലക്ഷം പേരാണ്. ഇതില്‍ 18 പേര്‍ മരിക്കുകയും ചെയ്തു. സാധാരണ വൈറല്‍ പനിയാണ് മിക്കവരെയും ബാധിച്ചിരിക്കുന്നത്.

പനിയെ നിസാരമായി കാണരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ മാസത്തില്‍ 500 പേര്‍ക്ക് ഡെങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. നീണ്ടു നില്ക്കുന്ന പനിയെ ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ഡെങ്കിപ്പനി, എലിപ്പനി, ചെളളു പനി, തക്കാളിപ്പനി, പലവിധ പകര്‍ച്ചപ്പനികളാണ് സംസ്ഥാനത്ത് ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച ഒറ്റ ദിവസം പനിക്ക് ചികില്‍സ തേടിയത് 14,731 പേര്‍. 13 പേര്‍ക്ക് ഡെങ്കിപ്പനിയും 8 പേര്‍ക്ക് എലിപ്പനിയും 6 പേര്‍ക്ക് ചെളളുപനിയും സ്ഥിരീകരിച്ചു. 83 പേര്‍ ഡങ്കിപ്പനി സംശയിച്ച് ചികില്‍സ തേടി.

ഈ മാസമാകെ 2, 79,103 പേര്‍ പനിക്ക്് ചികില്‍സ തേടിയതായി ആരോഗ്യവകുപ്പ്് വെബ്‌സൈറ്റിലുണ്ട്. ജൂണ്‍ ഒന്നു മുതല്‍ 25 വരെ 500 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1907 പേര്‍ക്ക് രോഗം സംശയിക്കുന്നു. 201 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 306 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി.
Content Highlights: Pandemic in the state; As many as three lakh people have sought treatment in June so far
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !