ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്‍്റെ ബയോപിക് 'സബാഷ് മിത്തു'വിന്‍്റെ ട്രെയിലര്‍ പുറത്തിറങ്ങി.
തപ്സി പന്നു മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍്റെ ട്രെയിലര്‍ മിതാലി തന്‍്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ജൂലായ് 15ന് ചിത്രം തീയറ്ററുകളിലെത്തും. വയാകോം 18 സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം ശ്രീജിത് മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്.
16ആം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറി രണ്ടര പതിറ്റാണ്ടോളം വനിതാ ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന മിതാലിയുടെ ബാല്യകാലം മുതല്‍ ചിത്രത്തിലുണ്ട്.
തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെന്‍ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിര്‍ഷ റേയ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റും അമിത് ത്രിവേദി സംഗീതവും.
Content Highlights: 'Sabash Mithu' trailer released
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !