തിരുവനന്തപുരം: ആര്‍ഡിഒ കോടതിയില്‍ നിന്നും തൊണ്ടിമുതല്‍ മോഷണം പോയ കേസില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍.
മോഷ്ടിച്ച തൊണ്ടിമുതലിലെ 12 പവന്‍ സ്വര്‍ണം പൊലീസ് കണ്ടെത്തി. ബാലരാമപുരത്തെ ഒരു ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ചാലയിലെ ഒരു ജ്വല്ലറിയിലും സ്വര്‍ണം വിറ്റെന്ന് ശ്രീകണ്ഠന്‍ നായര്‍ പോലീസിന് മൊഴി നല്‍കി.
ശ്രീകണ്ഠന്‍ നായരെ ഇന്നാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്ബത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിമുതല്‍ മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തിരുവനന്തപുരം ആര്‍ഡിഒ കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വര്‍ണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.
കളക്ടറിലേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തില്‍ സബ് കളക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കളക്ടേറ്റില്‍ നിന്നും തൊണ്ടിമുതലുകള്‍ മോഷ്ടിച്ച കേസ് വിജിലന്‍സിന് കൈമാറാന്‍ റവന്യൂവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ ഉത്തരവ് വൈകുന്നതില്‍ വിമര്‍ശനം മുറുകുന്നതിനിടെയാണ് പ്രതിയെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്‍തത്. ആര്‍ഡിഒ കോടതി ലോക്കറിന്‍്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് മോഷത്തിന് പിന്നിലെന്ന് അന്വേഷണത്തിന്‍്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസിന് വ്യക്തമായിരുന്നു. പൊലീസിന്‍്റെ വിശദമായ പരിശോധനയില്‍ ഏതാണ്ട് 110 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
Content Highlights: RDO court robbery: Former senior superintendent arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !