തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.
4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്‌എസ്‌ഇ (എന്‍എസ്‌ക്യുഎഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി.എസ്‌എസ്‌എല്‍സിക്ക് ഇത്തവണ 99.26 ശതമാനമാണ് വിജയം.
പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. എന്‍ സി സി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടും ഗ്രേസ് മാര്‍ക്ക് നല്‍കില്ല.
Content Highlights: State Plus Two results will be known tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !