കാടാമ്പുഴ: ക്വാറിയിൽ വെള്ളം വറ്റിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മാറാക്കര ചേലക്കുത്ത് സ്വദേശി കല്ലൻ അൻസാർ (25) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മീൻ പിടിക്കാൻ വേണ്ടി ക്വാറിയിലെ വെള്ളം വറ്റിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ ഇറങ്ങിയപ്പോൾ മോട്ടോറിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് നിഗമനം.ഉടനെ സുഹൃത്തുക്കൾ ചേർന്ന് കാടാമ്പുഴയിലെ സ്വകാര്യ ക്ലിനികിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !