'ചില പരിഷ്‌കാരങ്ങള്‍ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യും'; പ്രധാനമന്ത്രി മോദി

0
ബെംഗളൂരു: ചില പരിഷ്‌കാരങ്ങള്‍ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

'ചില തീരുമാനങ്ങള്‍ ഇപ്പോള്‍ മോശമെന്ന് തോന്നും. എന്നാല്‍ അത് കാലക്രമേണ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കും'' പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ 28,000 കോടി രൂപയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

'40 വര്‍ഷം മുന്‍പ് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ ജോലികള്‍ അന്ന് ചെയ്തിരുന്നെങ്കില്‍ ബെംഗളൂരുവിന്റെ ക്ലേശം കൂടില്ലായിരുന്നു. സമയം പാഴാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഓരോ മിനിറ്റും ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത്' പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബേസില്‍ എത്തിയ അദ്ദേഹം ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ഉള്‍പ്പെടെ ബെംഗളൂരു, മൈസൂരു നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന 10 പരിപാടികളില്‍ പങ്കെടുക്കും.

പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃത്യു വരിക്കുന്ന അഗിനിവീരന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. സൈനികര്‍ക്ക് നിലവിലുള്ള അപായസാധ്യതാ (റിസ്‌ക്) ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിവീരര്‍ക്കും നല്‍കും. സേവനവ്യവസ്ഥകളില്‍ വേര്‍തിരിവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അഗ്‌നിപഥിനെതിരെ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വര്‍ധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.
Content Highlights: 'Some reforms may seem bad at first but will benefit the country later'; Prime Minister Modi
ഏറ്റവും പുതിയ വാർത്തകൾ:
'ചില പരിഷ്‌കാരങ്ങള്‍ ആദ്യം മോശമെന്ന് തോന്നുമെങ്കിലും പിന്നീട് രാജ്യത്തിന് ഗുണം ചെയ്യും'; പ്രധാനമന്ത്രി മോദി | 'Some reforms may seem bad at first but will benefit the country later'; Prime Minister Modi

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !