SSLC വിജയികളായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക്
2022 - 23, പ്ലസ് വൺ അപേക്ഷക്കു ഗ്രേസ് മര്‍ക്കിനുവേണ്ടി സമര്‍പ്പിക്കേണ്ട നീന്തല്‍ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഇത്തവണ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‌സില്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ആതവനാട് പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ 29/6/2022 നു രാവിലെ 8 മണി മുതല്‍ 1 മണി വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂളില്‍ നീന്തല്‍ പ്രാവീണ്യം തെളിയിക്കേണ്ടതാണ്.
അന്നേ ദിവസം നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള നീന്തല്‍ അറിയാവുന്ന കുട്ടികള്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള അപേക്ഷാ ഫോമിന്റെ കോപ്പിയും അതില്‍ ഫോട്ടോ പതിച്ചു കയ്യില്‍ കരുതണം. മറ്റൊരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി കയ്യില്‍ കരുതണം. അപേക്ഷ ഫോം പൂരിപ്പിച്ച് രക്ഷിതാവിന്റെ ഒപ്പോട് കൂടി വേണം പോകാൻ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാർ കാർഡ് പകർപ്പ്, എസ് എസ് എൽ സി മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതാണെന്ന് അതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിപി സിനോബിയ അറിയിച്ചു .
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !