വയനാട്: കല്പറ്റയില് രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്കു നടന്ന എസ്എഫ്ഐ മാർച്ച് അക്രമാസക്തമായി. ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ തള്ളിക്കയറി. ഓഫീസ് ജീവനക്കാരെ മർദിച്ചു. സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.
ഓഫീസിന്റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. ബഫര്‍ സോണ്‍ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാർച്ച്. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തിവീശി. ബഫർ സോൺ വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ടു രാഹുൽ മുഖ്യമന്ത്രിക്കു കത്ത് അയച്ചിരുന്നു. എന്നാൽ, കേന്ദ്രത്തിനെതിരേ പ്രതികരിക്കുന്നില്ലെന്നാരോപിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്.
ഓഫിസിനുള്ളിലേക്ക് ഇരച്ചുകയിറിയ പെൺകുട്ടികൾ അടക്കമുള്ള പ്രവര്‍ത്തകര്‍ ബഹളം വയ്ക്കുകയായിരുന്നു. ഈ സമയം ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ജീവനക്കാർക്കു മർദനമേറ്റു.
ദേശീയ പാതയില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ റോഡിൽനിന്നു നീക്കിയത്.
ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുവന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാതയിൽ കുത്തിയിരുന്നു. മുതിർന്ന നേതാക്കൾ അടക്കം പ്രസ്താവനകളുമായി രംഗത്തുവന്നു.
ആസൂത്രിത ആക്രമണമാണ് രാഹുലിന്‍റെ ഒാഫീസിനു നേരേയുണ്ടായതെന്നു നേതാക്കൾ ആരോപിച്ചു. അതേസമയം, ആക്രമണത്തെ തള്ളിപ്പറഞ്ഞു സിപിഎം രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയനും അക്രമത്തെ അപലപിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !