പണമടച്ച് ഉപയോഗിക്കാവുന്ന 'പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്‍' സേവനം ഔദ്യോഗികമായി അവതരിപ്പിച്ച് ടെലിഗ്രാം. പണമടച്ചുള്ള സേവനത്തിന് ടെലഗ്രാം പ്രതിമാസം 4.99 ഡോളര്‍ ഈടാക്കും.
4GB വരെ ഫയല്‍ അപ്‌ലോഡുകള്‍, വേഗത്തിലുള്ള ഡൗണ്‍ലോഡുകള്‍, എക്സ്ക്ലൂസീവ് സ്റ്റിക്കറുകള്‍, ഫാസ്റ്റ് റീപ്ലേ തുടങ്ങിയ നിരവധി അധിക സേവനങ്ങള്‍ പെയ്ഡ് ടെലഗ്രാം സബ്‌സ്‌ക്രിപ്‌ഷനില്‍ ലഭിക്കും.
പ്രീമിയം സ്പെഷ്യല്‍ ബാഡ്ജ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. പ്രീമിയം വരിക്കാര്‍ക്ക് സാധാരണ ഉപയോക്താക്കളേക്കാള്‍ 1,000 ചാനലുകള്‍ വരെ പിന്തുടരാനും, 200 ചാറ്റുകള്‍ വീതമുള്ള 20 ചാറ്റ് ഫോള്‍ഡറുകള്‍ സൃഷ്‌ടിക്കാനും ടെലിഗ്രാമില്‍ മൂന്ന് അക്കൗണ്ടുകള്‍ക്ക് പകരം മൊത്തം നാല് അക്കൗണ്ടുകള്‍ ചേര്‍ക്കാനും കഴിയും. അവര്‍ക്ക് പ്രധാന ലിസ്റ്റില്‍ 10 ചാറ്റുകള്‍ വരെ പിന്‍ ചെയ്യാനും ഒരു ലിങ്ക് ഉപയോഗിച്ച് ദൈര്‍ഘ്യമേറിയ ബയോസ് ഇടാനും ആപ്പില്‍ ഉടനീളം കാണിക്കാന്‍ കഴിയുന്ന ആനിമേറ്റഡ് പ്രൊഫൈല്‍ ചിത്രങ്ങളും നല്‍കാനും കഴിയും.
ചാറ്റുകള്‍ മികച്ച രീതിയില്‍ ഓര്‍ഗനൈസ് ചെയ്യുന്നതിനുള്ള പുതിയ ടൂളുകളും ടെലിഗ്രാം പ്രീമിയത്തില്‍ ലഭിക്കും. ടെലിഗ്രാം പ്രീമിയത്തിനൊപ്പം 10-ലധികം പുതിയ ഇമോജികള്‍ക്കൊപ്പം പൂര്‍ണ്ണ സ്‌ക്രീന്‍ ആനിമേഷനുകളും വരിക്കാര്‍ക്ക് ലഭിക്കും. വോയ്‌സ് ടു ടെക്‌സ്‌റ്റ് ഫീച്ചറും ലഭ്യമാകും. ടെലഗ്രാം അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ നേരത്തെ 'പ്രീമിയം' സബ്‌സ്‌ക്രിപ്‌ഷന്‍ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കും.
Content Highlights: 'Telegram' introduces premium subscription
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !