കൊച്ചി: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബര്‍ 4 ന് നടത്താന്‍ തീരുമാനിച്ചു.
നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.
കൊവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലില്‍ വീണ്ടും നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്ബ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരളാ സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകം ഒരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.
Content Highlights: Three-year wait comes to an end; Nehru Trophy Boat Race on September 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !