ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി സൗദി. ഒപ്പം തുര്‍ക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും സൗദി നീക്കി.
അതാത് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്‍്റെ പശ്ചാത്തലത്തിലാണ് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
പാസ്പോര്‍ട്ടില്‍ മൂന്നുമാസത്തെ കാലാവധിയില്ലെങ്കില്‍ എക്സിറ്റ് റീ-എന്‍ട്രി ഇഷ്യൂ ചെയ്യില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. റീ-എന്‍ട്രി കാലാവധി ആരംഭിക്കുന്നത് സൗദിയില്‍ നിന്ന് പുറത്തുപോകുന്ന തീയ്യതി മുതലാണെന്നും സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു.
ഒരു പ്രവാസി സൗദിയില്‍ നിന്നും വിദേശത്തേക്ക് യാത്ര പുറപ്പെടുന്ന തീയതി മുതല്‍ റീ-എന്‍ട്രി വിസയുടെ കാലാവധി കണക്കാക്കിതുടങ്ങും. അതേസമയം യാത്രാകാലാവധി ദൈര്‍ഘ്യം കുറച്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തുകയാണെങ്കിലൊ, നിശ്ചിത തീയതിക്ക് മുമ്ബ് തിരികെ എത്തണമെന്ന നിര്‍ദ്ദേശത്തോടെയാണ് റീ-എന്‍ട്രി ലഭിച്ചതെങ്കിലോ, റീ-എന്‍ട്രി കാലാവധി ഇഷ്യു ചെയ്ത തീയതി മുതലാണ് കണക്കാക്കുക.
Content Highlights: Saudi Arabia lifts travel ban on India
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !