കൊച്ചി: പത്താം റൗണ്ട് വോട്ടെണ്ണൽ തുടരുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ലീഡ് 20,000 കടന്നു. നിലവിൽ 20,481 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി മുന്നിട്ടുനിൽക്കുന്നത്. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ പി.ടി.തോമസിന്റെ ലീഡ് ഉമാ തോമസ് മറികടന്നതും ശ്രദ്ധേയമായി.
വോട്ടെണ്ണിയ സ്ഥലങ്ങളിലെല്ലാം ഉമ വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. പത്ത് റൗണ്ടുകളിൽ ഒന്നിൽ പോലും എൽഡിഎഫ് സ്ഥാനാർഥിക്ക് മേൽകൈ നേടാൻ കഴിഞ്ഞില്ല. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ സിപിഎം നേതൃത്വം തോൽവി സമ്മതിക്കുകയും ചെയ്തു.
കൊച്ചിയുടെ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. ആദ്യ നാല് റൗണ്ട് പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ ജയം ഉറപ്പിച്ച മട്ടിലായിരുന്നു. വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള നേതാക്കളെല്ലാം എറണാകുളം ഡിസിസി ഓഫീസിൽ എത്തിയിട്ടുണ്ട്.
Content Highlights: UDF candidate Uma Thomas has a lead of over 20,000



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !