ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി കുടുംബത്തിന് അനുവദിച്ചത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന് വേണ്ടി തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖില്‍ നിന്ന് ഷൈജലിന്റെ ഭാര്യ റഹ്‌മത്ത് തുക ഏറ്റുവാങ്ങി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, സൈനിക വെല്‍ഫയര്‍ ഓഫീസര്‍ കെ. എച്ച് മുഹമ്മദ് അസ്ലം, പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ ജസ്ലി, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Content Highlights: To the family of the brave Shaijal Emergency financial assistance to the Chief Minister
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !