മലപ്പുറം: ടീം വെൽഫെയർ മലപ്പുറം ജില്ലാ രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് മലയിൽ ഫാം ഹൗസിൽ സംഘടിപ്പിച്ചു .
ട്രെയിനിങ് ക്യാമ്പിന് ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ അധ്യക്ഷനായിരുന്നു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ഗുഡ് കട്ടിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു.
ME നൗഫൽ ശാന്തപുരം ഗുഡ് കട്ടിംഗ് പരിശീലനം നൽകി.
ടീം വെൽഫെയർ ജലരക്ഷാ പരിശീലന ക്യാമ്പ് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു, വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം ട്രഷറർ യൂനുസ് വി പി, പാർട്ടി എടയൂർ പഞ്ചായത്ത് പ്രസിഡൻറ് ഹാരിസ് എൻ ടി , ഇബ്രാഹിം മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
കബീർ വേങ്ങര അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം നൽകി, ടീം വെൽഫെയർ സംസ്ഥാനം വൈസ് ക്യാപ്റ്റൻ രജിത മഞ്ചേരി, PR and Media secretary അഖീൽ നാസിം, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാജിത്,ടീം വെൽഫെയർ മലപ്പുറം മേഖല കോർഡിനേറ്റർ ഹമീദ് ഒളവട്ടൂർ, എന്നിവർ ക്യാമ്പിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
Team welfare മലപ്പുറം ജില്ലാ വൈസ് ക്യാപ്റ്റൻ സൈദാലി വലമ്പൂർ, ജില്ലാ വൈസ് ക്യാപ്റ്റൻ ഫാരിസ് ചാത്തലൂർ, ഫസൽ തിരൂർക്കാട് എന്നിവർ രണ്ട് ദിവസത്തെ ക്യാമ്പിന് നേതൃത്വം നൽകി.
Content Highlights: Welfare Party Service Section Team Welfare with more expertise in service volunteering
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !