ഓഫര്‍ പെരുമഴയുമായി ആമസോണ്‍ പ്രൈം ഡേ ജൂലൈ 23നും 24നും

0
ഓഫര്‍ പെരുമഴയുമായി ആമസോണ്‍ പ്രൈം ഡേ ജൂലൈ 23നും 24നും | Amazon Prime Day on July 23rd and 24th with offers raining

കനത്ത ഡിസ്കൗണ്ടും എക്സ്ക്ലൂസീവ് പ്രോഡക്‌ട് ലോഞ്ചുകളുമായി ആമസോണ്‍ പ്രൈം വരിക്കാരെ ലക്ഷ്യമിട്ടുള്ള ഓഫര്‍ സെയില്‍ ജൂലൈ 23-24 തീയതികളില്‍ നടക്കും.

ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയില്‍ ആണിത്. ആമസോണ്‍ പ്രൈം ഡേ സെയില്‍ 2022 ഇന്ത്യയുടെ തീയതികള്‍ ആമസോണ്‍ പേജില്‍ കണ്ടെത്തിയതായി ഗാഡ്ജറ്റ്സ് 360 ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ലഭ്യമായ വിശദാംശങ്ങള്‍ പ്രകാരം ജൂലൈ 23 ന് ആരംഭിച്ച വില്‍പന ജൂലൈ 24 വരെ നീണ്ടുനില്‍ക്കും. തീയതികളുടെയും കൂടുതല്‍ വിശദാംശങ്ങളുടെയും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ വിഭാഗങ്ങളിലായി 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കും.

ഓഫറുകള്‍ക്കും ഡിസ്കൗണ്ടുകള്‍ക്കും പുറമേ വിവിധ കമ്ബനികളുടെ പ്രോഡക്‌ട് ലോഞ്ചുകളും ആ 48 മണിക്കൂറിലുണ്ടാവും. പ്രൈം ഡേ സെയിലിനു മാത്രമായി ആയിരത്തോളം പുതിയ ഉല്‍പന്നങ്ങള്‍ എത്തിക്കുമെന്നാണ് കരുതുന്നത്. 5000 ലധികം വരുന്ന ഇലക്‌ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്കു വന്‍വിലക്കുറവ് പ്രതീക്ഷിക്കാം.
Content Highlights: Amazon Prime Day on July 23rd and 24th with offers raining
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !