തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇ.പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.
പോലീസില്‍ നല്‍കിയ പരാതിയിലോ കോടതിയിലോ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. യുവജന സംഘടനാ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ ഇ.പിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തങ്ങള്‍ ചെയ്ത പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇ.പി ജയരാജനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടോയെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു. നിയമോപദേശം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി.
സാധാരണ പൗരന് ലഭിക്കേണ്ട നീതി നിഷേധിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കേസിലെ പ്രതിയായ ഫര്‍സീന്‍ മജീദ് പറഞ്ഞു. പോലീസില്‍ ഇക്കാര്യം പറഞ്ഞ് പരാതി നല്‍കിയിരുന്നു. വലിയതുറ സ്റ്റേഷനില്‍ ഇ.പി ജയരാജനെതിരെ പരാതി നല്‍കിയതാണ്. ഇത് നിഷേധിക്കുന്നതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഫര്‍സീന്‍ മജീദ് പറഞ്ഞു
Content Highlights: In-flight incident: EP will not be prosecuted
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !