ഡല്‍ഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍.
'ഹര്‍ ഘര്‍ തിരംഗ' അഥവാ എല്ലാ വീട്ടിലും ത്രിവര്‍ണ പതാക എന്ന ക്യാമ്ബയിനാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ത്രിവര്‍ണ പതാക മാനദണ്ഡങ്ങളിലെ മാറ്റം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ക്യാമ്ബയിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 ല്‍ വരുത്തിയ ഭേദഗതി പ്രകാരം ഇനി മുതല്‍ ത്രിവര്‍ണപതാക നിര്‍മ്മിക്കാന്‍ ഖാദിയോ കൈത്തറിയോ വേണമെന്നില്ല. പോളിസ്റ്ററിലോ, പരുത്തിയിലോ, കമ്ബിളിയിലോ, സില്‍ക് ഖാദിയിലോ ത്രിവര്‍ണ പതാക നിര്‍മ്മിക്കാം. ഡിസംബര്‍ 30, 2021 നാണ് ഇത് സബന്ധിച്ച ഭേദഗതി നിലവില്‍ വന്നത്. ഇതോടെ പതാകയുടെ വില താഴുമെന്നും എല്ലാ വീട്ടിലും പതാക ഉയര്‍ത്താന്‍ ഇത് കാരണമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
അസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കുറഞ്ഞത് 20 കോടി ദേശീയ പതാക ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കൊവിഡ് കാലത്ത് മാസ്‌കുകളും പിപിഇ കിറ്റുകളും തൈച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയവരെ വലിയ അളവില്‍ ദേശീയ പതാക നിര്‍മ്മിക്കന്നതിനായി നിയോഗിച്ച് കഴിഞ്ഞു.
ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തുന്നത് കുടുംബംഗങ്ങളില്‍ രാജ്യ സ്‌നേഹം നിറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. സൗജന്യമായി പതാകകള്‍ നല്‍കില്ല, പണം നല്‍കി വേണം ദേശീയ പതാക വാങ്ങാന്‍.
Content Highlights: Central government with 'national flag in every house' scheme
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !