രുചിവൈവിധ്യങ്ങളുടെ രസക്കൂട്ടുകളുമായി ഐഡിയൽ വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് നടത്തി
തവനൂർ: വിദ്യാർത്ഥികളിലെ സർഗശേഷികൾ വളർത്തിയെടുക്കുന്നതിനും വ്യത്യസ്ത സംസ്കാരങ്ങൾ പഠിക്കുന്നതിനും വേണ്ടി സി ബി എസ് ഇ നിർദ്ദേശിച്ചിട്ടുള്ള ആർട്ട് ഇന്റഗ്രേറ്റഡ് പ്രോജക്ടിന്റെ ഭാഗമായി രുചി വൈവിധ്യങ്ങളുടെ രസക്കൂട്ടുകളോടെ,രണ്ടു സംസ്ഥാനങ്ങളിലെ ഭക്ഷണ വിഭവങ്ങളുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റ് (ഡെലീഷ്യ 2K22) സംഘടിപ്പിച്ചു.
കേരളം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ഭക്ഷണവിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ആയിരുന്നു
പ്രോഗ്രാമിന്റെ പ്രധാന ആകർഷണം.
ഈ പ്രദർശന,വിപണനമേളയിൽനിന്നും ലഭിച്ച സംഖ്യ തവനൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് വേണ്ടി നൽകും.
കുട്ടികളിലെ സേവന മനസ്ഥിതി, മൂല്യബോധം, ആശയവിനിമയ ശേഷി, പാചക കലാ താൽപര്യം എന്നി നൈപുണികൾ വളർത്തിയെടുക്കുകയാണ് ഇത്തരം പ്രോഗ്രാമുകളുടെ ലക്ഷ്യമെന്ന മാനേജർ മജീദ് ഐഡിയൽ പറഞ്ഞു.
ഐഡിയൽ സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞനും 2021 ലെ കേരള ഗവൺമെന്റ് ഏർപ്പെടുത്തിയ 'ഉജ്ജ്വലബാല്യ പുരസ്കാര ജേതാവും 2022 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് 'അവാർഡും കരസ്ഥമാക്കി പത്രമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ മുഹമ്മദ് ഫാദിൽ ബഷീർ സ്വന്തമായി നിർമ്മിച്ച റോബോട്ടിന്റെ പ്രദർശനവും ഇതിനോടനുബന്ധിച്ച് നടത്തി.
സീനിയർ പ്രിൻസിപ്പാൾ ഫിറോസ് ഉദ്ഘാടനം ചെയ്തു. മാനേജർ മജീദ് ഐഡിയൽ അദ്ധ്യക്ഷത വഹിച്ചു. സി ബി എസ് ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ ,കൺവീനർ എം മനോജ്, പി അഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !