വളാഞ്ചേരി: (mediavisionlive.in) കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻെറ (യുറേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഫോർ ഏവിയേഷൻ) മേൽനോട്ടക്കാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിൻെറ പാർടണർമാർ കൂടിയായ സുഹൃത്തുക്കൾ ക്രൂരമായി മർദ്ദിച്ചത്.ആലപ്പുഴ സ്വദേശികളായ വള്ളിക്കുന്നം കമ്പിളിശ്ശേരി വിഷ്ണുസജീവ് (33) കടുവിനാൽ മലവിള വടക്കേതിൽ എസ്. സഞ്ജു (31), അപ്പു (30) എന്നിവരെയാണ് വളാഞ്ചേരി സി.ഐ കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.
ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. (mediavisionlive.in) പ്രതികൾ സ്ഥാപനത്തില്‍ യുവാവിനെ 12 മണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി തോക്ക്, മോപ്പ്, ഫ്ലാസ്ക്, കസേര എന്നിവ ഉപയോഗിച്ച് മര്‍ദിക്കുകയും, മുദ്ര പേപ്പറിലും, മറ്റ് പല രേഖകളിലും നിര്‍ബന്ധിച്ച് ഒപ്പിടിക്കുകയും ഗൂഗ്ള്‍ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.
ശ്രീലാല്‍ ഈ സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞ് തൊട്ടടുത്ത് തന്നെ ഇതേ രീതിയില്‍ മറ്റൊരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പ്രതികള്‍ ശ്രീലാലിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വഴങ്ങാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
(mediavisionlive.in) താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയില്‍ വീഡിയോ എടുപ്പിച്ച് ശ്രീലാലിന്റെ അകന്ന ബന്ധുവിനു പ്രതികള്‍ അയച്ചുകൊടുക്കുകയും , ഈ ബന്ധുവിനെ വളാഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി അവരുടെ മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു.. നൽകുവാനുള്ള 5 ലക്ഷം രൂപ തിരിച്ചു നൽകി എന്ന് രേഖകൾ ഉണ്ടാക്കി.
ശ്രീലാല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നിർദേശാനുസരണം തിരൂര്‍ ഡി.വൈ.എസ്.പി ബെന്നിയുടെയുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ (mediavisionlive.in) വളാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്ടർ നൗഷാദ്, മനോജ്, ദീപക്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights: The friend was held hostage for 12 hours and brutally beaten with a gun to the head; The incident happened in Valanchery, 3 people were arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !