ദോഹ: ഫിഫ ഖത്തർ ലോകകപ്പിലേക്ക് നാലര മാസങ്ങൾ മാത്രം ശേഷിക്കവെ ടിക്കറ്റ് വിൽപനയുടെ അടുത്ത ഘട്ടം ഇന്ന് തുടങ്ങും. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന വിൽപന രീതി ഇന്ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00ന് തുടങ്ങി ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12.00ന് അവസാനിക്കും.
ഇഷ്ട ടീമിന്റെ മത്സരം കാണാൻ ടിക്കറ്റ് തിരഞ്ഞെടുത്ത ശേഷം ഉടൻ തന്നെ പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ടിക്കറ്റ് ഉടമകൾക്ക് ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഹയാ കാർഡുകളും നിർബന്ധമാണ്. താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ സ്ഥിരീകരണം ഉൾപ്പെടെ വേണം ഹയാ കാർഡിന് അപേക്ഷിക്കാൻ.
റജിസ്‌ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിജിറ്റൽ ഹയാ കാർഡുകൾ ലഭിക്കും. ടിക്കറ്റിനായി ഫിഫയുടെ https://www.fifa.com/tickets എന്ന വെബ്‌സൈറ്റും ഹയാ കാർഡിനായി സുപ്രീം കമ്മിറ്റിയുടെ https://hayya.qatar2022.qa/ എന്ന വെബ്‌സൈറ്റും സന്ദർശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !