സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികവ്; തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് പുരസ്കാരം

0
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികവ്; തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് പുരസ്കാരം  | Excellence in Startups; Kerala won the award for the third time in a row

തിരുവനന്തപുരം:
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചു.

കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിങില്‍ 2021ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്കാരത്തിന് കേരളം അര്‍ഹമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

കുറിപ്പിന്റെ പൂര്‍ണ രൂപം:
അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോവുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. ഇതിനായി ആവിഷ്കരിച്ച നടപടികള്‍ വഴി പല രംഗങ്ങളിലും സമാനതകളില്ലാത്ത കുതിപ്പുണ്ടാക്കാന്‍ നമുക്കായി. പല അംഗീകാരങ്ങളും സംസ്ഥാനത്തെ നേടിയെത്തുകയുമുണ്ടായി. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചത് അതിലൊന്നാണ്. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്കാരത്തിന് കേരളം അര്‍ഹമായത്.

കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി രൂപപ്പെടുത്തിയ വിദഗ്ദ്ധ സമിതിയാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഉല്‍പ്പന്ന രൂപകല്‍പ്പനയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഡിജിറ്റല്‍ ഹബ്ബെന്ന നിലയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ പോലുള്ള ദൗത്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനെ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ സമിതി പ്രകീര്‍ത്തിച്ചു.

ഇത്തരത്തില്‍ 3,600 ഓളം സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിക്കൊണ്ടുവന്ന സര്‍ക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകള്‍ക്കുള്ള വലിയ അംഗീകാരമാണിത്. 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയാരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖല ശരിയായ ദിശയില്‍ മുന്നോട്ട് പോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതി നാടിനു നല്‍കുന്നത്. അഭിമാനത്തോടെ ഒറ്റക്കെട്ടായി കേരളത്തിന്‍്റെ പുരോഗതിക്കായി നമുക്കു മുന്നോട്ട് പോകാം.
Content Highlights: Excellence in Startups; Kerala won the award for the third time in a row
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !