നിര്‍ണായക അപ്‌ഡേഷനുമായി ഗൂഗിള്‍. ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഒരു അപ്ഡേഷനുമായിട്ടാണ് ഗൂഗിള്‍ ഇപ്പോൾ എത്തിയിരിക്കുന്നത്.
ഇനി മുതല്‍ ചില പ്രത്യേക സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ അത് ഗൂഗിളിന്റെ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തില്ല, പിന്നീട് അത് പൂര്‍ണമായും ഫോണില്‍ നിന്നോ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്നോ നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഗര്‍ഭച്ഛിദ്ര കേന്ദ്രങ്ങള്‍, ഡിഅഡിക്ഷന്‍ സെന്ററുകള്‍, ഫെര്‍ട്ടിലിറ്റി സ്ഥാപനങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള ക്ലിനിക്കുകള്‍ എല്ലാം ഇക്കൂട്ടത്തില്‍പ്പെടും.
പ്രധാനമായും അമേരിക്കന്‍ പൗരന്മാരെ ഉദ്ദേശിച്ചാണ് ഇത്തരം ഒരു അപ്ഡേഷന്‍ ഗൂഗിള്‍ കൊണ്ടുവരുന്നതെങ്കിലും ലോകമാകമാനം ഇത് ബാധകമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജെന്‍ ഫിറ്റ്സ്പാട്രിക്ക് തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഗൂഗിളിന്റെ പുതിയ തീരുമാനം എത്തുന്നത്. അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍ ഈ വിധിയെ പിന്തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നിരോധിക്കാനുള്ള പുറപ്പാടിലാണ്.
ഭാവിയില്‍ ഇത്തരം കേസുകളില്‍ സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രം നടത്തിയോ എന്ന് കണ്ടുപിടിക്കുന്നതിന് ഗൂഗിളിന്റെ ലൊക്കേഷന്‍ ഹിസ്റ്ററി വലിയൊരു തെളിവായി സ്വീകരിക്കപ്പെടും. മാത്രമല്ല അമേരിക്കയുടെ സുപ്രീം കോടതി വിധിക്കെതിരായ തങ്ങളുടെ നിലപാട് കൂടിയാണ് ഗൂഗിള്‍ ഇത്തരമൊരു അപഡേഷനിലൂടെ പറയാതെ പറയുന്നത്.
Content Highlights: Visiting such places will no longer be recorded in Google's location history
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !