ഇടുക്കി: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫ് ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം.
ചെമ്മണ്ണാർ കൊന്നക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഈ വീടിന് നൂറു മീറ്റർ അകലെ മറ്റൊരു വീട്ടുമുറ്റത്താണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടുടമയായ രാജേന്ദ്രൻ ജോസഫിനെ കാണുകയും തുടർന്നുണ്ടായ മൽപ്പിടുത്തത്തിന് ശേഷം ജോസഫ് ഓടി രക്ഷപ്പെടുകയും ആയിരുന്നെന്നാണ് വിവരം. അതേസമയം രാജേന്ദ്രന് മുഖത്ത് കടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇയാൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
Content Highlights: The thief who fled during the robbery attempt is dead
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !