
ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 3 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം, 97 റൺസ് എടുത്ത നായകൻ ശിഖർ ധവാന്റെ ഇന്നിംഗ്സ് മികവിൽ 308/7 എന്ന ടോട്ടൽ നേടി, മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഒരു ഘട്ടത്തിൽ ഇന്ത്യ തോൽവിയിലേക്ക് ആണെന്ന് തോന്നിച്ചു എന്നാൽ 68 ബോളിൽ 75 റൺസ് എടുത്ത കാൾ മേയേർസിനെ താക്കൂർ എറിഞ്ഞ 26 ആം ഓവറിൽ മികച്ച ഒരു ഡൈവിംങ് ക്യാച്ചിലൂടെ പുറത്താക്കി സഞ്ജു ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രു നൽകി,
ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പിങ്ങിലെ സഞ്ജുവിന്റെ മികവ് ഈ കളിയിൽ അത്രയേറെ വിലപ്പെട്ടതായിരുന്നു, സിറാജ് എറിഞ്ഞ അവസാന ഓവറിൽ 15 റൺസ് ആയിരുന്നു വിൻഡീസിനു ജയിക്കാൻ വേണ്ടിയിരുന്നത് ആദ്യ 4 പന്തിൽ 7 റൺസ് എടുത്ത അവർ 5മത്തെ ബോൾ ലെഗ് സൈഡിൽ കൂറ്റൻ വൈഡ് ആയിരുന്നു ഇത്തവണയും സഞ്ജു ഇടത്തേക്ക് ഡൈവ് ചെയ്ത് ഫോർ ആകുമായിരുന്ന ബോൾ തടയുകയായിരുന്നു.
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു, പരിക്കേറ്റ വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജക്ക് ആദ്യ 2 ഏകദിനങ്ങളിൽ കളിക്കാനാകില്ല പകരം ശ്രെയസ്സ് അയ്യറാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ, ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു എന്നത് സഞ്ജു ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന കാര്യമാണ്, വിക്കറ്റ് കീപ്പർ ബാറ്റർ ആയിട്ടാണ് സഞ്ജു ടീമിൽ കളിക്കുന്നത്, ഏകദിനത്തിൽ അരങ്ങേറി 1 വർഷത്തിനു ശേഷമാണ് സഞ്ജുവിന് രണ്ടാം മത്സരം കളിക്കാൻ ഇന്ന് അവസരം കിട്ടിയത്.
ഇന്ത്യയ്ക്കായി നായകൻ ശിഖർ ധവാനും, ശുഭ്മാൻ ഗില്ലും ഇന്നിംഗ്സ് ഓപ്പൺ ചെയ്തു,ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ ഇരുവരും ഇന്ത്യൻ സ്കോർ 7 ആം ഓവറിൽ തന്നെ 50 കടത്തി, ഏകദിനത്തിലെ കന്നി അർധ സെഞ്ച്വറി പൂർത്തിയാക്കിയ ശുഭ്മാൻ ഗിൽ ഇന്ത്യൻ സ്കോർബോർഡ് അതിവേഗം ചലിപ്പിച്ചു, 53 ബോളിൽ 64 റൺസ് എടുത്ത താരം റൺഔട്ട് ആവുകയായിരുന്നു, നായകൻ ധവാന് 3 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി, അർധ സെഞ്ച്വറി നേടിയ ശ്രെയസ്സ് അയ്യർ ഔട്ട് ആയതിനു ശേഷം ക്രീസിലെത്തിയ സഞ്ജു സാംസണിൽ നിന്നു ആരാധകർ മികച്ച ഒരു ഇന്നിംഗ്സ് ഇന്ന് പ്രതീക്ഷിച്ചിരുന്നു ഡീപ് മിഡ് വിക്കറ്റിൽ സിക്സ് ഒക്കെ അടിച്ച് ആരാധർക്ക് പ്രതീക്ഷ നൽകിയെങ്കിലും സഞ്ജുവിന്റെ ഇന്നിങ്ങിസിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല റൊമാരിയോ ഷേപ്പേർഡിന്റെ ബോളിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു,
സഞ്ജുവിൻ്റെ കിടിലൻ സേവ് വിഡിയോ :
— TCM (@trollcricketmly) July 23, 2022
അമ്പയറുടെ തീരുമാനത്തിനെതിരെ DRS (Decision review system) സഞ്ജു ഉപയോഗിച്ചെങ്കിലും ഫലം ഉണ്ടായിരുന്നില്ല, ഔട്ട് തന്നെയെന്ന് തേർഡ് അമ്പയറും വിധിയെഴുതി 12 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഏകദിനത്തിൽ ഇത് വരെ ഒറ്റ മത്സരത്തിൽ മാത്രമേ സഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളു 2021ൽ ശ്രീലങ്കക്കെതിരെ ആയിരുന്നു അത്, അന്നത്തെ മത്സരത്തിൽ 46 ബോളിൽ 5 ഫോറും 1 സിക്സും ഉൾപ്പടെ 46 റൺസ് എടുത്ത സഞ്ജു തനിക്ക് കിട്ടിയ അവസരം നന്നായി വിനിയോഗിച്ചിരുന്നു, എന്നാൽ പിന്നീട് താരത്തിനു ഏകദിന മത്സരങ്ങളിൽ അവസരം കിട്ടിയതേയില്ല, 1 വർഷത്തിന് ശേഷം ഇന്ന് കിട്ടിയ ഈ അവസരം സഞ്ജുവിന് മുതലാക്കാനുമായില്ല. കളിയിലെ താരമായി ശിഖർ ധവാൻ തിരഞ്ഞടുക്കപ്പെട്ടു, രണ്ടാം ഏകദിനം ജൂലൈ 24 നു നടക്കും.
Content Highlights: India vs West Indies 1st ODI: Sanju's Super Save: Thrilling 3-run win for India
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !