68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്: സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, മികച്ച നടി അപര്‍ണ,സഹനടനുള്ള പുരസ്‌കാരം ബിജുമേനോൻ

0
68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്: സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, മികച്ച നടി അപര്‍ണ,സഹനടനുള്ള പുരസ്‌കാരം ബിജുമേനോന് | LIVE " 68th National Film Awards: Best Actor Suriya, Actress Aparna

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനായി സൂര്യയും നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി. 

2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ‌ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഇൗ വിഭാഗത്തിൽ പ്രത്യേര പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഇൗ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.
68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്: സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, മികച്ച നടി അപര്‍ണ,സഹനടനുള്ള പുരസ്‌കാരം ബിജുമേനോൻ



സംവിധാനം : സച്ചി (അയ്യപ്പനും കോശിയും)

തിരക്കഥ : മണ്ഡേല

നടി : അപർണ ബാലമുരളി

നടൻ : സൂര്യ, അജയ് ദേവ്​ഗൺ

സഹനടൻ : ബിജു മേനോൻ

സം​ഗീതസംവിധാനം : തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)

സംഘട്ടനസംവിധാനം : മാഫിയാ ശശി, രാജശേഖർ (അയ്യപ്പനും കോശിയും)

എഡിറ്റിങ് : ശ്രീകർ പ്രസാദ് (ശിവരഞ്ജിനിയും സില പെൺകളും)

​ഗായിക : നഞ്ചമ്മ (അയ്യപ്പനും കോശിയും

സിനിമാ സംബന്ധിയായ പുസ്തകം : ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി)

മികച്ച വിദ്യാഭ്യാസ ചിത്രം-ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)

കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ങിന് ജൂറി നിര്‍ദ്ദേശം

Content Highlights: National Film Awards 2020, Winners, Best actor, Best actress, Best Director, Best Film
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !