ലക്ഷങ്ങൾ പ്രതിഫലമായി വാങ്ങി വഞ്ചിച്ചു, ശ്രീനാഥ് ഭാസിക്കെതിരെ പരാതി

0
ലക്ഷങ്ങൾ പ്രതിഫലമായി വാങ്ങി വഞ്ചിച്ചു, ശ്രീനാഥ് ഭാസിക്കെതിരെ പരാതി | Complaint against Srinath Bhasi for cheating by taking lakhs as reward

പണം വാങ്ങിയിട്ട് ഉദ്ഘാടന പരിപാടിക്ക് എത്തിയില്ല എന്നാരോപിച്ച് ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതി നൽകിയത്. കഴിഞ്ഞ 14 ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ 4 ലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്ഘാടന ദിവസവം കൈമാറാമെന്നുമായിരുന്നു ധാരണ. ചടങ്ങിൽ എ എം ആരിഫ് എം പി, എം എൽ എമാർ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. 

എന്നാൽ പരിപാടിക്ക് ഒരു ദിവസം മുൻപ് താൻ യുകെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റുവാനും ശ്രീനാഥ് ആവശ്യപ്പെട്ടുടുകയുണ്ടായി.ഇതിനെത്തുടർന്ന് പരിപാടി 22 ലേക്ക് മാറ്റി. 
ഒരുമാസം നീളുന്ന ടൂർണമെന്‍റ് നടത്താനാകാതെ വന്നിരിക്കുകയാണ്. എല്ലാത്തരത്തിലുള്ള പ്രൊമോഷനുകളും ഒരുക്കങ്ങളും നടത്തിയ സംഘാടകർക്ക് ഇത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇതുമൂലം ക്ലബിന് നഷ്ടമായിരിക്കുന്നത് ലക്ഷങ്ങളാണ്.

ശ്രീനാഥ്‌ ഭാസിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ക്ലബ് പാർട്ണർമാരായ സക്കീർ ഹുസൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുൻപും ഷൂട്ടിങ് സെറ്റിൽ വൈകിയെത്തുന്നതായി നടനെതിരെ നിർമ്മാതാക്കൾ ആക്ഷേപം ഉന്നയിച്ചിട്ടുമുണ്ട്.
Content Highlights: Complaint against Srinath Bhasi for cheating by taking lakhs as reward

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !