കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ ഹൈക്കോടതിയുടെ അനുമതി.
രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാന്‍ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍്റെ ഉത്തരവ്.
അന്വേഷണം വൈകിപ്പിക്കാന്‍ പാടില്ല. സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഏഴ് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ നടപടികള്‍ ഒരുതരത്തിലും കേസിന്റെ വിചാരണയെയോ തുടര്‍നടപടികളെയോ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. വിധിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് എതിര്‍പ്പില്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
Content Highlights: Actress assault case: HC allows to check memory card
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !