പ്രസവത്തിനിടെ കുഞ്ഞിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, സ്വകാര്യ ആശുപത്രിയിൽ സംഘർഷം

0
പ്രസവത്തിനിടെ കുഞ്ഞിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പാലക്കാട് സ്വകാര്യ ആശുപത്രിയിൽ സംഘർഷം

പാലക്കാട്:
സ്വകാര്യ ആശുപത്രിയിൽ ​പ്രസവശേഷം ആരോഗ്യസ്ഥിതി വഷളായ യുവതി മരിച്ചു. തത്തമംഗലം സ്വദേശി 23കാരി ഐശ്വര്യയാണ് ഇന്ന് രാവിലെ 10ഓടുകൂടി മരിച്ചത്. ഐശ്വര്യയുടെ കുഞ്ഞ് പ്രസവിച്ച ഉടൻ മരിച്ചിരുന്നു.

തുടർന്ന് ചികിത്സാ പിഴവ് ഉണ്ടായെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ഡോക്ടർക്കെതിരെ ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്.

ആറ് ദിവസം മുമ്പാണ് പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചത്. ആ സമയത്ത് ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പ്രസവശേഷം ആരോഗ്യസ്ഥിതി മോശമായ ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയും കുഞ്ഞിനെ കാണിച്ചുകൊടുക്കുകയും ചെയ്തെങ്കിലും ബന്ധുക്കളുടെ അനുമതിയില്ലാതെ ആശുപത്രി അധികൃതർ മൃതദേഹം മറവ് ചെയ്തിരുന്നു.
പ്രസവത്തിനിടെ കുഞ്ഞിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പാലക്കാട് സ്വകാര്യ ആശുപത്രിയിൽ സംഘർഷം
ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. അതിനിടെയാണ് മാതാവും മരിച്ചത്.

സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ആശുപത്രി പരിസരത്ത് പ്രതിഷേധിക്കുകയാണ്. ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല.
Content Highlights: After the child, the mother also died during childbirth; Clash in Palakkad private hospital over allegations of medical malpractice
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !