കാലിക്കറ്റ് സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. സെക്യൂരിറ്റി യൂണിഫോമിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് സംഭവം. വിമുക്ത ഭടൻ കൂടിയായ സുരക്ഷാ ജീവനക്കാരൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാലിക്കറ്റ് സർവ്വശാലയ്ക്ക് സമീപത്തുള്ള സ്‌കൂളിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം യൂണിവേഴ്‌സിറ്റി വളപ്പിൽ എത്തിയതാണ് വിദ്യാർത്ഥിനി. യൂണിവേഴ്‌സിറ്റി പരിസരത്തെ കാട് മൂടിയ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. മണികണ്ഠനെ പിരിച്ചുവിടുമെന്ന് കാലിക്കറ്റ് സർവ്വകലാശാല അറിയിച്ചു.
ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് പ്രതി പീഡനം നടത്തിയത്. കരാർ അടിസ്ഥാനത്തിലാണ് മണികണ്ഠൻ ജോലി ചെയ്യുന്നത്. നിലവിൽ തേഞ്ഞിപ്പാലം പോലീസിന്റെ കസ്റ്റഡിയിലാണ് മണികണ്ഠനുള്ളത്. ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വള്ളിക്കുന്ന് സ്വദേശിയാണ് മണികണ്ഠൻ. തേഞ്ഞിപ്പാലത്തെ സ്‌കൂളിൽ നിന്ന് മൂന്ന് വിദ്യാർത്ഥിനികൾ ക്യാമ്പസിനുള്ളിലൂടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇവരെ മണികണ്ഠൻ തയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെൺകുട്ടികളിൽ ഒരാളെ മണികണ്ഠൻ പിന്നീട് തിരിച്ച് വിളിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. 12 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
Content Highlights: Girl student molested in Calicut University premises: Security guard arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !