ന്യൂഡൽഹി: SpiceJet Aircraft: പറന്നുയർന്നതിന് പിന്നാലെ അടിയന്തിരമായി തിരിച്ചിറക്കി സ്‌പൈസ് ജെറ്റ് വിമാനം. വിമാനത്തിലെ ക്യാബിനകത്ത് പുക ഉയർന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.
വിമാനം ഡൽഹിയിൽ നിന്നും ജബൽപൂരിലേക്ക് പോകുകയായിരുന്നു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്തെ പുക ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് രാവിലെ 6:15 ന് ജബൽപൂരിലേക്ക് പുറപ്പെട്ട SG-2862 വിമാനം 7:00 am ന് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയ ശേഷം യാത്രക്കാർ സുരക്ഷിതമായി ഇറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. 15 ദിവസത്തിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ രണ്ടാമത്തെ അടിയന്തിര ലാൻഡിങ്ങാണ് ഇതെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ജൂൺ 19ന് 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറഞ്ഞ വിമാനം ഇടത് എഞ്ചിന് തീപിടിച്ചതിനെ തുടർന്ന് പട്‌നയിൽ അടിയന്തിരമായി തിരിച്ചിറക്കിയിരുന്നു.
സാങ്കേതിക തകരായിരുന്നു കാരണം എന്നായിരുന്നു റിപ്പോർട്ട്.
Content Highlights: Smoke in cabin after takeoff; The Spice Jet plane was brought back in an emergency
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !