കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38,400 രൂപ. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4800 ആയി.
ഇന്നലെയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ അഞ്ചു ശതമാനം ഉയര്‍ത്തിയത്. ഇതിനു പിന്നാലെ വില കുതിച്ചുയര്‍ന്നിരുന്നു. രാവിലെ 960 രൂപ ഉയര്‍ന്ന പവന്‍ വില ഉച്ചയ്ക്കു ശേഷം 200 രൂപ കുറഞ്ഞു. എന്നാല്‍ ഇന്നു വീണ്ടും ഉയരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !