ന്യൂയോര്‍ക്ക്: പത്താം വാര്‍ഷികത്തില്‍ ഓഫറുകള്‍ അടക്കം പ്രഖ്യാപിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കമ്ബനി ആപ്പ് സ്റ്റോറിന്‍റെ പുതിയ ലോഗോ പുറത്തിറക്കി.
കൂടാതെ ആപ്പുകള്‍ വാങ്ങുമ്ബോള്‍ പ്ലേ പോയിന്‍റുകളും ലഭിക്കും. പ്ലേ പോയിന്റ് റിവാര്‍ഡ് പ്രോഗ്രാം ഇന്ത്യയില്‍ ലഭ്യമല്ല. അതുകൊണ്ട് കമ്ബനി രാജ്യത്ത് പ്ലേ ക്രെഡിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്ലേ പോയിന്റ്സ് റിവാര്‍ഡ് കറന്‍സി പോലെ, ആപ്പുകളോ ഗെയിമുകളോ ഇന്‍-ആപ്പ് ഇനങ്ങളോ വാങ്ങാന്‍ പ്ലേ ക്രെഡിറ്റ് ഉപയോഗിക്കാം. 190-ലധികം രാജ്യങ്ങളിലായി 2.5 ബില്യണിലധികം ആളുകളാണ് ഓരോ മാസവും ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ക്രെഡിറ്റ് ഒരുപോലെയല്ല. ഒരു അംഗത്തിന് 1000 രൂപയാണ് ക്രെഡിറ്റ് റിവാര്‍ഡായി ലഭിച്ചത്. എന്നാല്‍ മറ്റൊരാള്‍ക്ക് 20 രൂപയാണ് ലഭിച്ചത് . ക്രെഡിറ്റ് ചെയ്ത റിവാര്‍ഡുകള്‍, ഓണ്‍-സ്റ്റോര്‍ വിലയുള്ള ഒരു ആപ്പ്, ഗെയിം അല്ലെങ്കില്‍ ഇന്‍-ആപ്പ് ഇനം എന്നിവ വാങ്ങാന്‍ ഉപയോഗിക്കാം.
1000 രൂപ ലഭിച്ച ഉപയോക്താവിന് 10 ക്രെഡിറ്റിന് 100 രൂപയില്‍ കൂടുതല്‍ വിലയുള്ള ഏത് ആപ്പും ഗെയിമും ഇന്‍-ആപ്പ് ഇനവും വാങ്ങാനാകും. ആന്‍ഡ്രോയിഡ് നിര്‍മ്മാതാവ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച് കഴിഞ്ഞുള്ള ദിവസമാണ് പുതിയ അറിയിപ്പുമായി ഗൂഗിളെത്തിയത്.
പോയിന്റ് ബൂസ്റ്റര്‍ സജീവമാക്കിയതിന് ശേഷം മിക്ക ഇന്‍-ആപ്പ് ഇനങ്ങളും ഉള്‍പ്പെടെയുള്ള വാങ്ങലുകള്‍ നടത്തുമ്ബോള്‍ സാധാരണയുടെ 10 മടങ്ങ് റിവാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്ന പ്ലേ പോയിന്റുകളാണ് കമ്ബനി പ്രതിഫലമായി നല്‍കുന്നത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അടുത്തിടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 150 ആപ്പുകളെ നീക്കം ചെയ്തിരുന്നു. അതിനു പിന്നാലെ മൂന്ന് ആപ്പുകള്‍ കൂടി നീക്കം ചെയ്തു. മാജിക്ക് ഫോട്ടോ ലാബ്- ഫോട്ടോ എഡിറ്റര്‍, ബ്ലെന്റര്‍ ഫോട്ടോ എഡിറ്റര്‍, പിക്‌സ് ഫോട്ടോ മോഷന്‍ എഡിറ്റ് 2021 എന്നീ ആപ്പുകളാണ് നിരോധിച്ചത്.
ഇവ പലതും ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാം എന്ന് കാണിച്ചാണ് തുറക്കുന്നത്. പലരും എളുപ്പത്തിന് അത് ഉപയോഗിക്കുന്നു. ഇതോടെ ഈ ആപ്പുകള്‍ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കുന്നു. അതിനാല്‍ തന്നെ ഇതിലൂടെ ആ ആപ്പുകളിലെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്താന്‍ സാധിക്കും.
Content Highlights: Google Play Store Celebrates 10th Anniversary; New offers
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !