കല്‍പ്പകഞ്ചേരി: കല്‍പകഞ്ചേരി പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഫൈസല്‍ പറവന്നൂര്‍ (44) അന്തരിച്ചു. കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിന്റെ മകനാണ്.
മാതൃഭൂമി കല്‍പ്പകഞ്ചേരി ലേഖകന്‍ ആയിരുന്നു. കല്‍പകഞ്ചേരി പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്,പാറക്കല്‍ എനര്‍ജി കെയര്‍ പാലിയേറ്റീവ് കമ്മറ്റിയംഗം, കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ജോ. സെക്രട്ടറി,കിഴക്കേപ്പാറ ക്ലാസിക് സാംസ്‌കാരിക നിലയം പ്രസിഡന്റ്, ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ ജോ.സെക്രട്ടറി, തിരൂര്‍ ലൈവ് ഓണ്‍ലൈന്‍ ചാനല്‍ ചെയര്‍മാന്‍, കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് OSA ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മാതാവ്: ആയിഷ നെടിയോടത്ത്. ഭാര്യ: റഹീന പൂഴിക്കല്‍. മക്കള്‍: റിസ്വാന്‍, റസ്‌നിം. സഹോദരങ്ങള്‍: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജ
മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കിഴക്കെപാറ മസ്ജിദില്‍.
Content Highlights: Kalpakancherry Press Reporters Club Vice President Faisal Paravannoor passed away
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !