കൊച്ചി: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കഥാകൃത്ത് വൈശാഖനും പ്രൊഫസര്‍ കെ.പി.ശങ്കരനുമാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം.
അമ്ബതിനായിരം രൂപയും രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ പതക്കവുമാണ് പുരസ്കാരം. അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദനാണ് തൃശൂരില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കവിത - അന്‍വര്‍ അലി (മെഹബൂബ് എക്സ്പ്രസ്)
നോവല്‍ - ഡോ. ആര്‍.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ)
വിനോയ് തോമസ് (പുറ്റ്)
ചെറുകഥ - ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവര്‍)
നാടകം - പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം)
സാഹിത്യ വിമര്‍ശനം - എന്‍.അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍)
വൈജ്ഞാനിക സാഹിത്യം - ഡോ. ഗോപകുമാര്‍ ചോലയില്‍ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)
ജീവചരിത്രം/ആത്മകഥ - പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓര്‍മ്മകള്‍)
എം.കുഞ്ഞാമന്‍ (എതിര്)
യാത്രാവിവരണം - വേണു (നഗ്നരും നരഭോജികളും)
ബാലസാഹിത്യം - രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും)
ഹാസ്യ സാഹിത്യം - ആന്‍ പാലി (അ ഫോര്‍ അന്നാമ്മ)
സമഗ്ര സംഭാവനാ പുരസ്കാരം - ഡോ: കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ.ജയശീലന്‍
Content Highlights: Kerala Sahitya Akademi awards announced
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !