"നെല്ല് കുത്തിയതും അരിയാക്കിയതും ചോറാക്കിയതും ഞാൻ .. അതൊന്ന് വയറിനകത്താക്കി വിശപ്പകറ്റാനെങ്കിലും അവിടത്തെ എം.എൽ.എമാർ ശ്രമിക്കൂ "
കഞ്ഞിപ്പുര- മൂടാൽ റോഡ് വിഷയത്തിൽ കെ.ടി.ജലീലിൻ്റെ ഒളിയമ്പ്
കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസിന് ഞാൻ മന്ത്രിയായിരിക്കെയാണ് ആവശ്യമായ തുക അനുവദിപ്പിച്ചത്. ഭൂരിഭാഗം സ്ഥലമെടുപ്പ് നടന്നതും ഉടമസ്ഥർക്ക് പൊന്നും വില കൊടുത്തതും അന്നാണ്. പണിയും തുടങ്ങി. പാതിവഴിയിൽ സാങ്കേതിക പ്രശ്നങ്ങൾ വരുമ്പോൾ അതു പരിഹരിക്കാൻ ഇടപെടേണ്ടത് അവിടുത്തെ രണ്ട് MLA മാരാണ്. നെല്ല് കൊണ്ടുവന്നതും കുത്തി അരിയാക്കിയതും പാകം ചെയ്ത് ചോറാക്കിയതുമെല്ലാം ഞാൻ തന്നെയാണ്. അതൊന്ന് വയറിനകത്താക്കി വിശപ്പകറ്റാനെങ്കിലും അവിടുത്തെ ജനപ്രതിനിധികൾ നോക്കണ്ടേ? അതിനും ഇനി ഞാൻ തന്നെ വരേണ്ടി വരുമോ എന്നും കെ.ടി.ജലീൽ എം.എൽ.എ കഞ്ഞിപുര - മൂടാൽ റോഡ് വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ ചോദിക്കുന്നു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !