ഫോബ്‌സ് മാസികയുടെ പുതുക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി നാലാമത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്നാണ് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി നാലാം സ്ഥാനത്തെത്തിയത്.
കഴിഞ്ഞയാഴ്ച സ്വത്തില്‍നിന്നു 20 ബില്ല്യണ്‍ ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബില്‍ഗേറ്റ്‌സ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനായി മാറ്റിവെച്ചിരുന്നു. ഇതോടെയാണ് 115 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനി ബില്‍ഗേറ്റ്‌സിനെ മറികടന്നത്.
ഏഷ്യയിലെ രണ്ടാമത്തെയും ലോകത്തിലെ അഞ്ചാമത്തേയും ശതകോടീശ്വരനായിരുന്നു ഗൗതം അദാനി. ബില്‍ഗേറ്റ്‌സിന് 104.2 ബില്യണ്‍ ഡോളര്‍ ആസ്തി മാത്രമാണുള്ളത്. ബില്‍ഗേറ്റ്‌സിന്റെയും മുന്‍ ഭാര്യ മിലിണ്‍ഡയുടെയും പേരിലുള്ളതാണ് ഈ ഫൗണ്ടേഷന്‍. താന്‍ സമൂഹത്തിനായി ചെയ്യുന്നത് ഒരു ത്യാഗമല്ലെന്നും തന്റെ കടമയും ഉത്തരവാദിത്വവുമാണെന്നും വിശ്വസിക്കുന്നതായും ഗേറ്റ്‌സ് വ്യക്തമാക്കിയിരുന്നു.
Content Highlights: Overtook Bill Gates; Gautam Adani is fourth in the list of richest people


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !