ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചത് സാമ്പത്തിക ബുദ്ധിമുട്ട് കാരണമെന്ന് ലാല്‍

0

ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ടെന്ന് നടന്‍ ലാല്‍. കോവിഡ് സമയത്ത് സാമ്ബത്തിക പ്രശ്നം വന്നപ്പോള്‍ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ലാല്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടണമെന്ന് കെ.ബി. ​ഗണേഷ് കുമാര്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം നിയമസഭയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാര്‍ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിനു പുറമെയാണ് ലാലിന്‍റെ പ്രതികരണം.

'കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്ബത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചിട്ടാണ് പരസ്യം ചെയ്തത്. ​ഗവണ്‍മെന്റ് അനുമതിയോടുകൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോള്‍ അഭിനയിച്ചതാണ്. പക്ഷേ അത് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നോ ആത്മഹത്യയുണ്ടാക്കുമോ എന്നൊന്നും കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളില്‍ തലവെക്കില്ല. റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ട്.'- ലാല്‍ പറഞ്ഞു.
Content Highlights: Lal said that he acted in the online rummy ad because of financial difficulties
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !