68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അപര്‍ണ്ണ ബാലമുരളിക്കും, ബിജു മേനോനും അന്തിമ പട്ടികയിലെന്നു സൂചന.
വൈകിട്ട് 4ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. നോമിനേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ അതീവ രഹസ്യ സ്വഭാവം സൂക്ഷിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. മികച്ച സിനിമ, ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവസാന ഘട്ടം വരെ ജൂറിക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. താനാജി, സുററയ് പോട്രൂ എന്നീ സിനിമകള്‍ അവസാന പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.
താനാജി എന്ന ചിത്രത്തിലെ പ്രകടനത്തിനു, അജയ് ദേവ് ഗണ്‍, സുററയ് പൊട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിന് സൂര്യ എന്നിവര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. തമിഴ് ചിത്രം സുററയ് പൊട്ര് ലെ പ്രകടനത്തിനു അപര്‍ണ ബാലമുരളി മികച്ച നടിയായും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ബിജു മേനോന്‍ മികച്ച നാടനായും അവസാന പട്ടികയില്‍ ഉണ്ട് എന്നാണ് സൂചന.
മലയാള ചിത്രം മാലിക് ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിലുണ്ട്. മികച്ച മലയാള ചിത്രം മായി അയ്യപ്പനും കോശിയും തെരഞ്ഞെടുത്തതായാണ് മറ്റൊരു സൂചന. വെള്ളം, സണ്ണി എന്നീ ചിത്രങ്ങളിലൂടെ,ജയസൂര്യയും, ട്രാന്‍സ്, മാലിക് എന്നിവയിലൂടെ ഫഹദ് ഫാസിലും മികച്ച മത്സരം കാഴ്ചവച്ചു എന്നാണ് ജൂറി അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
Content Highlights: National Film Award; Aparna Balamurali and Biju Menon under consideration


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !